Monday, May 28, 2007

ചരിത്രാവബോധം

തായ്‌വാനില്‍ എത്തിയിട്ട്‌ ഏതാണ്ടു രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.

ഇനിയും എവിടെയും പോയിട്ടില്ല.

എന്തായലും ഈ വാരാന്ത്യത്തില്‍ ഒരു കറക്കമാകാമെന്ന്‌ കരുതി.

ഓഫീസ്സിലുള്ള ഒരു തായ്‌വാനി ചങ്ങാതി ചില സ്ഥലങ്ങള്‍ പറഞ്ഞു തന്നു.

അങ്ങനെ ഈ ശനിയാഴ്ച നാഷണല്‍ മ്യൂസിയത്തില്‍ എത്തി.

ആകെ കണ്ടത്‌ കുറെ സിറാമിക്‌ പാത്രങ്ങള്‍.

ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാവും, എനിക്കെന്തൊ പാത്രങ്ങളില്‍ അത്ര താല്‍പര്യം തോന്നിയില്ല.

അതിനിടയില്‍ കണ്ട ബുദ്ധന്റെ പ്രതിമ നന്നായി തോന്നി. പടമെടുക്കല്‍ അനുവദനീയമല്ല.

പിന്നെ പുറതിറങ്ങി ഒന്നു രണ്ടു ക്ലിക്കു ചെയ്ത്‌, ഒരു വല്ലായ്മയും മനസ്സിലേറ്റി തിരിച്ചു.




4 comments:

മൂര്‍ത്തി said...

“വ്യത്യസ്ത ബുദ്ധന്‍“ ആണോ ഇത്?

പുള്ളി said...

അത് കണ്‍ഫ്യൂഷ്യസ് അല്ലേ മാഷേ... ആകെ കണ്‍ഫ്യൂഷനായീലോ...

പ്രിയമുള്ളൊരാള്‍ said...

confucius thanne...

പ്രിയമുള്ളൊരാള്‍ said...

moorthy, oru pidiyumilla