പ്രീ-ഡിഗ്രി കഴിഞ്ഞ് ഇനി എങ്ങോട്ട് എന്നൊരു ചെറിയ ചിന്താകുഴപ്പുവുമായി നടക്കുന്ന കാലം.അവധിക്കാലം ആഘോഴിക്കാന്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. അവിടെ കുടുംബം വക ഒരമ്പലമുണ്ട്(കളരി എന്നു പറയും). ഭജന, ചെറിയ തോതിലുള്ള സദ്യവട്ടങ്ങള്‍, സൈക്കിളില്‍ പിരിവിനായുള്ള കറക്കം, വിശേഷ ദിവസങ്ങളിലെ ഒത്തുചേരല്‍ അങ്ങനെ ആകെ രസമാണ്. അല്‍പ്പം വായന ഇടക്കുള്ളതാണ്. കളരി ഭരണ സമിതി സെക്രട്ടറി മോനപ്പന്‍ ചേട്ടന് കുറച്ചു പുസ്തകങ്ങള്‍ തന്നു. ജെയിംസ് ഹാര്ഡ്ലി ചെസിന്റെ കുറെ കുറ്റാന്വേഷണ നോലുകളുടെ കൂടെ "കരള്‍ പിളരും കാലം". പറഞ്ഞു വരുന്നത് സി. രാധാകൃഷ്ണനെപ്പറ്റിത്തന്നെയാണ്. അനുരാധയുടെ നൊമ്പരങ്ങള്‍ ഒറ്റ്യിരിപ്പിനു വായിച്ചു തീര്‍ത്തു. അന്നാദ്യമായാണ് രാധാകൃഷ്ണന്റെ ഒരു പുസ്തകം ഞാന്‍ വായിക്കുന്നത്. അതൊടെ അദ്ദേഹത്തിന്റെ എഴുത്തിന്റെ ഒരു ആരാധകനായി മാറി. പിന്നീട് വായനശാലകളില്‍ നിന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ തിരഞ്ഞു പിടിച്ചു വായിച്ചു. ഇനിയും എല്ലാ പുസ്തകങ്ങളും വായിച്ചു തീര്ക്കാനയിട്ടില്ല. എങ്കിലും ഇത്തവണ നാട്ടിലെത്തിയാല്‍ വായിക്കാത്ത ചിലത് വാങ്ങണമെന്നുണ്ട്.
പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും വായിച്ചിട്ട് നാളേറെയായെങ്കിലും "കങ്കസ്ന മങ്കസ്ന" ഇന്നും കാതുകളില്‍ മുഴങ്ങാറുണ്ട്. ഒടുവില്‍ ഞാന്‍ വായിച്ച "ഒറ്റയടിപ്പാതകള്‍"വരെ എല്ലാം എനിക്കേറെ ഇഷ്ടമായി. ഒട്ടും ദുര്‍ഗ്രഹമല്ലാത്ത രീതിയില്‍ ചുറ്റുമുള്ള ആളുകളുടെ കഥ പറയന്ന അദ്ദേഹത്തെ ഒരിക്കല്‍ നേരിട്ടു കാണാന്‍ ആഗ്രഹമില്ലാതില്ല; കണ്ടാല്‍ എന്തു ചോദിക്കുമെന്നറിയില്ലെങ്കിലും.
എനിക്കേറെ പ്രിയമുള്ളവരില്‍ ഒരാള്‍ - പ്രിയപ്പെട്ട
സി. രാധാകൃഷ്ണന്
5 comments:
C.Radhakrishane istamulla veroru blogger uNtu..Madhavikutti
http://thamaramkavu.blogspot.com/
pullipulikal..ishtammayi enkilum enikentho Radhakrishnante ezhuthu istmilla..
theekatal katanju thirmaduram charithra novel enna nilail ishtamaayi .
പ്രിയംവദ,
അഭിപ്രായത്തിനു നന്ദി.
തീക്കടല്‍ കടഞ്ഞ്... മാതൃഭൂമിയില്‍ വന്നത് ചിലപ്പൊഴൊക്കെ വായിച്ചിരുന്നു.
മുഴുവനാക്കാന്‍ കഴിഞ്ഞില്ല. എന്റെ രുചിയുമായി അതൊത്തുപോയതുമില്ല.
its too late i saw this comments.anyway better late than never.as priyamvada said c.radhakrishnan is one of my favourites and till theekkadal kadanju thirumadhuram..i have read most of all books.
all the best.
Radhakrishnan oru nalla karyam koode cheythu..nammale aduppichu.. :D
-anu
"ellam mayikkunna kadal" thanne enikkere istappettathu...
Post a Comment