Saturday, September 1, 2007

സാവന്‍‌ദുര്‍ഗ

ബാംഗ്ലൂരില്‍ നിന്നും മഗഡി റോഡില്‍‌ ഏതാണ്ട്‌ 60 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍‌ദുര്‍ഗയായി. മലകയറ്റത്തിനു പറ്റിയൊരിടം. പടുകൂറ്റന്‍ പാറകള്‍ നിറഞ്ഞ ഒരു മലമ്പ്രദേശം. രണ്ടു ബൈക്കുകളില്‍ നാലുപേര്‍. ഏതാണ്ട് ഉച്ചയോടെ അവിടെയെത്തി. കഴിക്കാന്‍ കാര്യമായി ഒന്നും കിട്ടില്ല എന്നു മനസ്സിലാക്കി നേരം കളയാതെ മലകയറ്റം തുടങ്ങി.
പാറകളില്‍ അത്യാവശ്യം പിടുത്തമൊക്കെ ഉണ്‌ട്. രണ്ടുപേര്‍ പാതിവഴി കയറ്റം മതിയാക്കി. ഞങ്ങള്‍ മൂന്നാള്‍ കയറി കയറി മുകളിലെത്തി. അവിടെ ഒരു നന്ദിയുടെ അമ്പലം. താഴേക്കു നോക്കുമ്പോള്‍ നല്ല കാഴ്ച. ഒന്നു, രണ്ടു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.




5 comments:

മൂര്‍ത്തി said...

ഈ സ്ഥലത്തിന്റെ കുറച്ച് ഫോട്ടോകള്‍ ഇമെയില്‍ ആയി കിട്ടിയിരുന്നു..ഉഗ്രന്‍ സീനറിയാണ്..മേഖങ്ങള്‍ക്കുമുകളില്‍ ഒരിടം എന്നോ മറ്റോ ആയിരുന്നു അതിന്റെ വിഷയം...

മുസാഫിര്‍ said...

നല്ല രസമുള്ള കാഴ്ച്ച.നദി ഒരു നീല വര പോലെ .

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രണ്ട് പേരേ മുകളില്‍ കയറിയുള്ളൂ എന്ന് പറഞ്ഞിട്ട് പടത്തില്‍ മൂന്നാള്‍!! ഫോട്ടോ എടുത്ത ആളേം കൂട്ടുമ്പോള്‍ 4 ???

Mr. K# said...

ഒരു രണ്ടു ഫോട്ടോ കൂടി ഇടാമായിരുന്നു.

പ്രിയമുള്ളൊരാള്‍ said...

ചാത്തന്‍സ്,

പടമെടുത്തത്‌ ഒരു വഴിപോക്കനായിരുന്നു. രണ്‌ടാള്‍ എന്നത് മൂന്നാള്‍‌ എന്നാക്കി തിരുത്തി