ജെറിയെ (എന്റെ തായ്വാനി സഹപ്രവര്ത്തകന്) എപ്പോള്‍ ഫോണില്‍ വിളിച്ചാലും 'വായ്' എന്ന അഭിസംബോധനയോടെയാവും സംസാരം തുടങ്ങുക.
ഞാനാണു മറുവശത്തെന്നറിയുമ്പോള് ഇംഗ്ഗീഷിലേക്കു മാറും സംസാരം
'വായ്' എന്നാല്‍ ഹലോ എന്നു ചൈനീസില്‍
ജെറി എന്നല്ല, എതാണ്ട് എല്ലാ ചൈനക്കാരും ഫോണ്‍ സംസാരം തുടങ്ങുക 'വായ്' എന്നുപറഞ്ഞാണ്
ഭാഷയുടെ ഒരു പ്രത്യേകത. എല്ലാ ഇംഗ്ഗീഷ് വാക്കുകള്‍ക്കും തത്തുല്യമായ ചൈനീസ് വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നു. ഈ നാട്ടില്‍, വിദേശിയായ എനിക്ക്, ഭാഷ ഒരു വലിയ പ്രശ്നമായി തോന്നുന്നു. ഇംഗ്ഗീഷ് അറിയുന്നവര്‍ നന്നേ ചുരുക്കം.
ചൈനീസ് ലിപിക്കുമുണ്ടു പ്രത്യേകത. എഴുതുക എന്നതിനു പകരം വരക്കുകയാണവര് ചെയ്യുന്നതെന്നു തോന്നുന്നു. ഉദാഹരണത്തിന് 'NO SMOKING' എന്നതിന്റെ ചൈനീസ് രൂപം ആകെ 2 അക്ഷരമേ ഉള്ളു. 'NO' എന്നതിന് ഒരക്ഷരം, 'SMOKING' നു വെറൊന്ന്. കൊള്ളാം...നല്ല പരിപാടി തന്നെ. എന്തായാലും പഠിക്കാന്‍ എളുപ്പമല്ല എന്നു മനസ്സിലായി.
ചൈനീസ് ഭാഷയെക്കുറിച്ചുള്ള കുറേക്കാര്യങ്ങള്‍ ഇവിടെ ഉണ്ട്.
ഭാഷയെപ്പറ്റി പറഞ്ഞു വന്നപ്പോഴാണ് 'ഭൂമിഭാഷ'യെപ്പറ്റി ഓര്‍മ്മ വന്നത്. ടി. കെ. സന്തോഷ് കുമാര്‍ എഴുതിയ ഒരു കവിതയാണ് 'ഭൂമിഭാഷ'. ഇവിടെ വായിക്കാം സന്തോഷിന്റെ കവിത. നന്നായിരിക്കുന്നു സന്തോഷ് അഭിനന്ദനങ്ങള്‍. ഇന്ന് എത്രപേര്‍ക്കറിയാം ഈ ഭാഷ?
Thursday, May 31, 2007
Subscribe to:
Post Comments (Atom)
1 comment:
Allithaaru...
I didnt know that you are blogging.. man... this is really nice..
I like the way you write it..
I'll keep looking for new posts... All the best
Post a Comment