Thursday, June 21, 2007

മിണ്ടാതിരിക്കുന്നവര്‍

അങ്ങനെ വീണ്ടുമൊരു വിദേശയാത്ര കഴിഞ്ഞു.
ബാംഗ്‌ളൂരില്‍ വിമാനമിറങ്ങുമ്പോള്‍ സമയം രാത്രി 10.30
മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു.
സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തില്‍ കുറേ വിദേശയാത്രക്കാരുമുണ്ട്.

പാസ്പോര്‍ട്ടില്‍ മുദ്ര പതിച്ചു കിട്ടി.
ലഗേജ് എടുക്കാനുള്ള വരിയില്‍ സ്ഥാനം പിടിച്ചു.
ഏതാണ്ട് 20 മിനിട്ടു കഴിഞ്ഞു കാണും, ഉച്ചഭാഷിണി ശബ്ദിച്ചു - ഞാന്‍ വന്ന വിമാനത്തിലെത്തിയവരുടെ ലഗേജ് ലഭിക്കാന്‍ വേറൊരു വരിയില്‍ ഇടം പിടിക്കണമത്രെ.
വരി മാറി നിന്നു.
നേരമേറെയായി, പലരും അക്ഷമരായി, ഉച്ചഭാഷിണി വീണ്ടും ശബ്ദിച്ചു - മഴ കാരണം ലഗേജ് കിട്ടാന്‍ താമസ്മുണ്ടാകുമെന്നറിയിച്ചു.
ഏതാണ്ട്‌ 1 മണിക്കൂര്‍ കടന്നു പോയി. ബാഗുകളോരോന്നായി വന്നു തുടങ്ങി.
പലതും നനഞ്ഞിരുന്നു.
രണ്ടുപേര്‍ ബാഗുകളോരോന്നായി ഉന്നം തെറ്റാതെ conveyer belt ലേക്ക്‌ എറിഞ്ഞു തുടങ്ങി.
Handle with care ബാഗുകള്‍ക്കും രക്ഷപെടാനായില്ല.
എല്ലാം കണ്ടും കേട്ടും ക്ഷമിച്ചും നാട്ടുകാരോടൊപ്പം വിദേശികളും.
തിക്കി തിരക്കിട്ടു പുറത്തു കടന്നു
Pre-paid taxi വിളിക്കാനുള്ളവരുടെ നിര കണ്ട് അവിടെ നിന്നോടി രക്ഷപെട്ടു.
ചെന്നു വീണത്‌ 5 കിലോമീറ്റര്‍ പോകാന്‍ 500 രൂപ വാങ്ങിയ ടാക്സിക്കാരന്റെ മുന്നില്‍.
രാത്രി യാത്രക്ക്‌ ഇരട്ടിക്കൂലിയെന്ന്‌ വളയം തിരിക്കുന്നവന്‍.
മഴ പൊടിപൊടിക്കുന്നു.
കയറിയിരുന്നു, ഒരുവിധം വീടു പറ്റി.

"പ്രതികരണശേഷി കൈമോശം വന്ന ഞാനുള്‍പ്പെടുന്ന ഈ സമൂഹം, മനോഭാവത്തിലെ അപാകതകള്‍" എന്നൊക്കെ നെടുവീര്‍പ്പിട്ട്‌ കൂട്ടുകാരുമായി വിശേഷങ്ങളുടെ ഭാണ്ടം അഴിക്കാന്‍ തുടങ്ങി.

3 comments:

അഞ്ചല്‍ക്കാരന്‍ said...

സ്വാഗതം.
പ്രതികരിക്കാം നമ്മുക്കൊരുമിച്ചിവിടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മെയ് മാസപ്പുലരിയില്‍ തുടങ്ങിയതല്ലേ ഇപ്പോള്‍ പുതുമുഖം അല്ലാലോ?

ഇവിടെ കമന്റുന്നത് കവിതയ്ക്ക് കമന്റ് സാധാരണ ഇടാത്തോണ്ടാ.

ബാംഗ്ലൂര്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഉണ്ടോ?
ഇല്ലെങ്കില്‍ കുട്ടിച്ചാത്തനു ഒരു മെയില്‍ അയക്കൂ.

ജയകൃഷ്ണന്‍ said...

പ്രതികരിക്കു ചെറുതായെങ്കിലും......മനസ്സിനാശ്വാസം കിട്ടും