Wednesday, June 27, 2007
സമരസുഖം
*ചിത്രത്തിന് മാതൃഭൂമിയോട് കടപ്പാട്
23-June-2007
സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കേണ്ടിയിരുന്ന ദിവസം ചില വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രം തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പരീക്ഷ റദ്ദാക്കി.
26-Jun-2007
കുത്തകകളുടെ വരവിനെതിരെ പ്രതിക്ഷേധിക്കാന്‍ വ്യപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഹര്‍ത്താല്‍ വന്‍ വിജയം.
അല്‍പ്പം പുറകോട്ടു പോയാല്‍-
സദ്ദാമിനെ തൂക്കിലേറ്റിയതിന് കേരളത്തില്‍ ഹര്‍ത്താല്‍...
നിത്യേന കാണുന്നത്-
സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ കശപിശയെ തുടര്‍ന്ന് മിന്നല്‍ പണിമുടക്ക്
ജനത്തെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ പാര്‍ട്ടികാര്‍ക്കിടയില്‍ കടുത്ത മല്‍സരം
പൊതുമുതല്‍ നശിപ്പിക്കല്‍ ചിലര്‍ക്കൊരു ഹോബി
കുറേപ്പേര്‍ക്ക് സമരം നടത്തുന്നത് ഒരു സുഖം
വേറെ കുറേപ്പേര്‍ക്ക് സമരദിനങ്ങളില്‍ വീട്ടിലിരിപ്പ് ഒരു സുഖം
ഒരിക്കല്‍ ഒരു മിമിക്‍സ് പരേഡില്‍ കേട്ടത്-
സമരം ചെയ്യുന്നവര്‍ വിളിക്കുന്ന മുദ്രാവാക്യം "വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക", "തൃശൂര്‍ പൂരം തിരുവനന്തപുരത്തേയ്ക്കു മാറ്റുക"
സമരസുഖം പരമസുഖം!
Subscribe to:
Post Comments (Atom)
1 comment:
സമരസുഖം പരമസുഖം!
Post a Comment