Monday, July 16, 2007

കണ്ടതും കേട്ടതും

ആഗോളതാപനില വിലയിരുത്തിയപ്പോള്‍
പ്രതിസന്ധി പഠിക്കാന്‍ നാലംഗകമ്മിറ്റി
ഓഹരിസൂചിക ഉത്തരത്തില്‍ മുട്ടുന്നു
രണ്ടുനാലു ദിനം കൊണ്ടു മൂക്കു കുത്തുന്നു
പ്രതിരോധം രണ്ടു ശതമാനം കൂട്ടു‌മ്പോള്‍
‍ദാരിദ്ര്യം ഗ്രാഫില്‍ ഒതുങ്ങാതെ വരുന്നു

പ്രൈമറി ക്ലാസ്സുകളില്‍ അരി സൗജന്യം
ഗോപലന്‍റെ മകനു പഠിക്കാന്‍ ലോകബാങ്ക് സഹായം
പൈലറ്റില്ലാത്ത യുദ്ധവിമാനം
സ്വയരക്ഷയ്ക്ക് അണുവിസ്ഫോടനം
രാജ്യരക്ഷയെന്ന ഗുലാനു മുന്നില്‍
അറ്റുപോയ ജീവിതങ്ങള്‍ വെറും ഏഴാം കൂലി
ആരാവും മുഖ്യ ശത്രു?

ദൈവത്തിന്‍റെ വിപണന സാദ്ധ്യത
കൈക്കൂലി കുറ്റമാണെന്ന ബോര്‍ഡിന്‍റെ നിഷ്കളങ്കത
വാതം ചികില്‍സിക്കാന്‍ മന്ത്രി അമേരിക്കിയയിലെത്തിയതും
മണ്ടരിബാധക്കെതിരെ ഉന്നതരെല്ലാം ലണ്ടനിലേക്ക്
വിലക്കയറ്റം ആഗോളപ്രതിഭാസമത്രേ!
മനുഷ്യന്‍റെ വില ആര്‍ക്കറിയാം?

പോളാര്‍ ലാന്‍‌ഡര്‍ ഉപേക്ഷിച്ചെങ്കിലും
ചപ്പുചവറുകള്‍ ഇനി ചൊവ്വയിലേയ്ക്ക്
ഒരു വീട്ടില്‍ ഒരു ടി.വി പദ്ധതി
വിഡ്ഢികളെല്ലാം വോട്ടുപെട്ടിയിലടയിരിപ്പായി

എങ്കിലും, ഇന്നും നിലാവുണ്ട്
മരണത്തിന്‍റെ മണം ഇന്നുമുയരാറുണ്ടെങ്കിലും
ഇരവിന്‍റെ കറുപ്പിനെ നീക്കി
പകലിന്‍റെ വെളുപ്പെത്താറുണ്ട്

11 comments:

പ്രിയമുള്ളൊരാള്‍ said...

രാജ്യരക്ഷയെന്ന ഗുലാനു മുന്നില്‍
അറ്റുപോയ ജീവിതങ്ങള്‍ വെറും ഏഴാം കൂലി...

കണ്ടതും കേട്ടതും വായിച്ചറിഞ്ഞറിഞ്ഞതുമായ ചില കാര്യങ്ങള്‍.
കവിത എന്നു പേരിട്ടു വിളിച്ചത് അധികപ്പറ്റായെങ്കില്‍ സദയം ക്ഷമിക്കാനപേക്ഷ

Visala Manaskan said...

പ്രിയമുള്ള ആ ഒരാളേ..
കവിത നന്നായിട്ടുണ്ട്.

SUNISH THOMAS said...

എങ്കിലും, ഇന്നും നിലാവുണ്ട്
മരണത്തിന്‍റെ മണം ഇന്നുമുയരാറുണ്ടെങ്കിലും
ഇരവിന്‍റെ കറുപ്പിനെ നീക്കി
പകലിന്‍റെ വെളുപ്പെത്താറുണ്ട്.....


വാക്കുകളിലെ ക്ളീഷേ ആശയത്തിലെ സുവ്യക്തകൊണ്ടു നീക്കുന്ന കവിത. നന്നായിട്ടുണ്ട്. അതിമനോഹരം.

:)

Allath said...

കലക്കി

Rasheed Chalil said...

:)

krish | കൃഷ് said...

നല്ല വരികള്‍.

വേണു venu said...

പകലിന്‍റെ വെളുപ്പെത്താറുണ്ട്.

അതും നില്‍ക്കുമ്പോള്‍‍..കറുപ്പു് , പിന്നെ കറുപ്പു മാത്രം.


വരികളില്‍ കുറുക്കി ഒഴിച്ചിരിക്കുന്ന അര്‍ഥങ്ങളെന്നെ ഈ ശകലങ്ങള്‍‍ ഇഷ്ടമുള്ളതാക്കി.:)

സു | Su said...

ഈ വരികള്‍ ഇഷ്ടമായി.

ജോഫി said...
This comment has been removed by the author.
ജോഫി said...

നന്നായി എന്നു പറഞ്ഞാല്‍ മതിയാവും എന്നു തോന്നുന്നില്ല,

കണ്ടപ്പോ വീണ്ടും രണ്ടു വരി എഴുതിയാല്‍ കൊള്ളാമെന്നുണ്ട്

പ്രിയമുള്ളൊരാള്‍ said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി :)