Tuesday, July 10, 2007

മോക്ഷം

ഏതു തീരത്തു ചെന്നടിയണം നാമിനി
ഏതു വേഷപ്പകര്‍‌ച്ചകളാടണം
കാലം വരച്ചിടും നീളും വഴികളില്‍
ഏതു പുണ്യം തേടിയിനിനാമലയണം

ദിവസവുമുണരുന്നു ഉണ്ണുന്നുറങ്ങുന്നു
മനഃസമാധനത്തിനമ്പലം കയറുന്നു
കാണിക്ക വയ്ക്കുന്നു കാവടിയെടുക്കുന്നു
ചിലനേരമുണ്ണാതൊരുപവാസ നാടകം

നേരിന്‍‌റെ നേരെ മുഖം തിരിക്കുന്നു
നേരുനുണ മിശ്രിതം വാക്കില്‍ പുരട്ടുന്നു
കാലന്‍‌റെ വരവോര്‍ത്ത് ഉള്ളമുരുകുന്നു
നാളെകള്‍ കാണുവാന്‍ ആര്‍ത്തിപൂണ്ടോടുന്നു

അറിയാത്ത സ്വര്‍ഗ്ഗങ്ങള്‍ തേടിയലയുന്ന നാം
ഒരു വേള ഒരു പിടി ചാരം,
ഒരു വാഴ, ഒരു തെങ്ങ്
തിരയുന്നതേതൊരു മോക്ഷമാര്‍ഗ്ഗം

7 comments:

പ്രിയമുള്ളൊരാള്‍ said...

ഏതു തീരത്തു ചെന്നടിയണം നാമിനി
ഏതു വേഷപ്പകര്‍‌ച്ചകാളാടണം
കാലം വരച്ചിടും നീളും വഴികളില്‍
ഏതു പുണ്യം തേടിയിനിനാമലയണം

SUNISH THOMAS said...

ചില നേരമുണ്ണാതൊരുപവാസ നാടകം


kalakki

സാല്‍ജോҐsaljo said...

അതിലെ മനോഹരവരി സുനീഷെടുത്തു.! കൊല്ലും ഞാന്‍!

മനോഹരമായി ഈ മോക്ഷം, മാഷെ..

വല്യമ്മായി said...

വളരെ നല്ല വരികള്‍.

ടിന്റുമോന്‍ said...

വളരെ നന്നായിരി‍ക്കുന്നു :)

Unknown said...

മനോഹരമായിട്ടുണ്ട്. :-)

പ്രിയമുള്ളൊരാള്‍ said...

സുനീഷ്, സാല്‍ജോ, വല്യമ്മായി, ടിന്റു & ദില്‍ബാസുരന്‍,

Thanks a lot for your comments