ഏതു തീരത്തു ചെന്നടിയണം നാമിനി
ഏതു വേഷപ്പകര്‍ച്ചകളാടണം
കാലം വരച്ചിടും നീളും വഴികളില്‍
ഏതു പുണ്യം തേടിയിനിനാമലയണം
ദിവസവുമുണരുന്നു ഉണ്ണുന്നുറങ്ങുന്നു
മനഃസമാധനത്തിനമ്പലം കയറുന്നു
കാണിക്ക വയ്ക്കുന്നു കാവടിയെടുക്കുന്നു
ചിലനേരമുണ്ണാതൊരുപവാസ നാടകം
നേരിന്റെ നേരെ മുഖം തിരിക്കുന്നു
നേരുനുണ മിശ്രിതം വാക്കില്‍ പുരട്ടുന്നു
കാലന്റെ വരവോര്‍ത്ത് ഉള്ളമുരുകുന്നു
നാളെകള്‍ കാണുവാന്‍ ആര്‍ത്തിപൂണ്ടോടുന്നു
അറിയാത്ത സ്വര്‍ഗ്ഗങ്ങള്‍ തേടിയലയുന്ന നാം
ഒരു വേള ഒരു പിടി ചാരം,
ഒരു വാഴ, ഒരു തെങ്ങ്
തിരയുന്നതേതൊരു മോക്ഷമാര്‍ഗ്ഗം
Tuesday, July 10, 2007
Subscribe to:
Post Comments (Atom)
7 comments:
ഏതു തീരത്തു ചെന്നടിയണം നാമിനി
ഏതു വേഷപ്പകര്ച്ചകാളാടണം
കാലം വരച്ചിടും നീളും വഴികളില്‍
ഏതു പുണ്യം തേടിയിനിനാമലയണം
ചില നേരമുണ്ണാതൊരുപവാസ നാടകം
kalakki
അതിലെ മനോഹരവരി സുനീഷെടുത്തു.! കൊല്ലും ഞാന്‍!
മനോഹരമായി ഈ മോക്ഷം, മാഷെ..
വളരെ നല്ല വരികള്‍.
വളരെ നന്നായിരിക്കുന്നു :)
മനോഹരമായിട്ടുണ്ട്. :-)
സുനീഷ്, സാല്‍ജോ, വല്യമ്മായി, ടിന്റു & ദില്ബാസുരന്,
Thanks a lot for your comments
Post a Comment