ജെറിയെ (എന്റെ തായ്വാനി സഹപ്രവര്ത്തകന്) എപ്പോള്‍ ഫോണില്‍ വിളിച്ചാലും 'വായ്' എന്ന അഭിസംബോധനയോടെയാവും സംസാരം തുടങ്ങുക.
ഞാനാണു മറുവശത്തെന്നറിയുമ്പോള് ഇംഗ്ഗീഷിലേക്കു മാറും സംസാരം
'വായ്' എന്നാല്‍ ഹലോ എന്നു ചൈനീസില്‍
ജെറി എന്നല്ല, എതാണ്ട് എല്ലാ ചൈനക്കാരും ഫോണ്‍ സംസാരം തുടങ്ങുക 'വായ്' എന്നുപറഞ്ഞാണ്
ഭാഷയുടെ ഒരു പ്രത്യേകത. എല്ലാ ഇംഗ്ഗീഷ് വാക്കുകള്‍ക്കും തത്തുല്യമായ ചൈനീസ് വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നു. ഈ നാട്ടില്‍, വിദേശിയായ എനിക്ക്, ഭാഷ ഒരു വലിയ പ്രശ്നമായി തോന്നുന്നു. ഇംഗ്ഗീഷ് അറിയുന്നവര്‍ നന്നേ ചുരുക്കം.
ചൈനീസ് ലിപിക്കുമുണ്ടു പ്രത്യേകത. എഴുതുക എന്നതിനു പകരം വരക്കുകയാണവര് ചെയ്യുന്നതെന്നു തോന്നുന്നു. ഉദാഹരണത്തിന് 'NO SMOKING' എന്നതിന്റെ ചൈനീസ് രൂപം ആകെ 2 അക്ഷരമേ ഉള്ളു. 'NO' എന്നതിന് ഒരക്ഷരം, 'SMOKING' നു വെറൊന്ന്. കൊള്ളാം...നല്ല പരിപാടി തന്നെ. എന്തായാലും പഠിക്കാന്‍ എളുപ്പമല്ല എന്നു മനസ്സിലായി.
ചൈനീസ് ഭാഷയെക്കുറിച്ചുള്ള കുറേക്കാര്യങ്ങള്‍ ഇവിടെ ഉണ്ട്.
ഭാഷയെപ്പറ്റി പറഞ്ഞു വന്നപ്പോഴാണ് 'ഭൂമിഭാഷ'യെപ്പറ്റി ഓര്‍മ്മ വന്നത്. ടി. കെ. സന്തോഷ് കുമാര്‍ എഴുതിയ ഒരു കവിതയാണ് 'ഭൂമിഭാഷ'. ഇവിടെ വായിക്കാം സന്തോഷിന്റെ കവിത. നന്നായിരിക്കുന്നു സന്തോഷ് അഭിനന്ദനങ്ങള്‍. ഇന്ന് എത്രപേര്‍ക്കറിയാം ഈ ഭാഷ?
Thursday, May 31, 2007
Monday, May 28, 2007
ചരിത്രാവബോധം
തായ്വാനില് എത്തിയിട്ട് ഏതാണ്ടു രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.
ഇനിയും എവിടെയും പോയിട്ടില്ല.
എന്തായലും ഈ വാരാന്ത്യത്തില്‍ ഒരു കറക്കമാകാമെന്ന് കരുതി.
ഓഫീസ്സിലുള്ള ഒരു തായ്വാനി ചങ്ങാതി ചില സ്ഥലങ്ങള്‍ പറഞ്ഞു തന്നു.
അങ്ങനെ ഈ ശനിയാഴ്ച നാഷണല്‍ മ്യൂസിയത്തില്‍ എത്തി.
ആകെ കണ്ടത് കുറെ സിറാമിക് പാത്രങ്ങള്‍.
ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാവും, എനിക്കെന്തൊ പാത്രങ്ങളില്‍ അത്ര താല്പര്യം തോന്നിയില്ല.
അതിനിടയില്‍ കണ്ട ബുദ്ധന്റെ പ്രതിമ നന്നായി തോന്നി. പടമെടുക്കല്‍ അനുവദനീയമല്ല.
പിന്നെ പുറതിറങ്ങി ഒന്നു രണ്ടു ക്ലിക്കു ചെയ്ത്, ഒരു വല്ലായ്മയും മനസ്സിലേറ്റി തിരിച്ചു.
Sunday, May 27, 2007
കളിക്കോപ്പ്
അംബരചുംബികളില്‍ പ്രധാനി - 101
101നെക്കുറിച്ചു കൂടുതല്‍ അറിയാന്‍
ലോകത്തിലെ ഉയരം കൂടിയ മറ്റു ടവറുകള്‍: http://www.infoplease.com/ipa/A0001338.html
Friday, May 25, 2007
തുടക്കം
അങ്ങനെ ഒരു ദിവസം കൂടി കഴിയുന്നു.
ഞാന്‍ എന്തിനാണു ഈ ബ്ലോഗിനു തുനിയുന്നത്...എത്ര നാളേക്കാണീ അഭ്യാസം...കണ്ടറിയണം.
എന്തായാലും ഇറങ്ങി തിരിച്ചു.
പേരിടുന്നതിനെക്കുറിച്ചായി ആലോചന.
പ്രിയമുള്ളൊരാള്‍.
ആര്‍ക്ക് ആരോടാണു പ്രിയം?
എന്നോടു പ്രിയമുള്ളവര്‍ എത്രപേര്‍?
എനിക്കു പ്രിയമുള്ളവര്‍ എത്രപേര്‍?
അതൊന്നുമല്ല...ആര്‍ക്കൊക്കെയോ ആരോടൊക്കെയോ പ്രിയം.
എന്തുമാവട്ടെ, പ്രിയമുള്ളൊരാള്‍...
ഞാന്‍ എന്തിനാണു ഈ ബ്ലോഗിനു തുനിയുന്നത്...എത്ര നാളേക്കാണീ അഭ്യാസം...കണ്ടറിയണം.
എന്തായാലും ഇറങ്ങി തിരിച്ചു.
പേരിടുന്നതിനെക്കുറിച്ചായി ആലോചന.
പ്രിയമുള്ളൊരാള്‍.
ആര്‍ക്ക് ആരോടാണു പ്രിയം?
എന്നോടു പ്രിയമുള്ളവര്‍ എത്രപേര്‍?
എനിക്കു പ്രിയമുള്ളവര്‍ എത്രപേര്‍?
അതൊന്നുമല്ല...ആര്‍ക്കൊക്കെയോ ആരോടൊക്കെയോ പ്രിയം.
എന്തുമാവട്ടെ, പ്രിയമുള്ളൊരാള്‍...
Subscribe to:
Posts (Atom)