Tuesday, September 11, 2007

താരതമ്യം - കവിത

പനിമരണത്തിന്‍റെ കണക്കെടുത്തപ്പോള്‍
മന്ത്രി പറഞ്ഞത്
പ്രതിപക്ഷം ഭരിച്ചപ്പോള്‍
മരിച്ച നൂറാളെപ്പറ്റിയാണ്
ഇന്നത്തെ മരണസംഖ്യയുടെ കുറവ്
ഭരണനേട്ടമാവാതെ തരമില്ല

പിരിയുമ്പോളവള്‍ പറഞ്ഞത്
പ്രേമക്കുരുക്കില്‍ അകപ്പെട്ടതോടെ
നഷ്ടമായ രക്തബന്ധങ്ങളുടെ സ്നേഹക്കണക്ക്‌
അവനില്‍ നിന്നു കിട്ടിയത്
നഷ്ടപ്പെട്ടതിന്‍റെ നാലിലൊന്ന്
ഇനി പിരിയാതെ തരമില്ല

5 comments:

പ്രിയമുള്ളൊരാള്‍ said...

പിരിയുമ്പോളവള്‍ പറഞ്ഞത്
പ്രേമക്കുരുക്കില്‍ അകപ്പെട്ടതോടെ
നഷ്ടമായ രക്തബന്ധങ്ങളുടെ സ്നേഹക്കണക്ക്‌
അവനില്‍ നിന്നു കിട്ടിയത്
നഷ്ടപ്പെട്ടതിന്‍റെ നാലിലൊന്ന്
ഇനി പിരിയാതെ തരമില്ല

വിഷ്ണു പ്രസാദ് said...

എല്ലാത്തിനും ഒരു കണക്ക് ഉണ്ടാവുന്നത് നല്ലതാണ്...:)

മയൂര said...

കണക്കിന്റെ താരതമ്യം നന്നായിരിക്കുന്നു..:)

സനാതനന്‍ said...

kollam :)

anuthaara said...

mmm ellavarum ellathinum kanakku vekkarundu :(