Monday, December 24, 2007

കവിത : പത്രാധിപര്‍ക്ക്

പത്രാധിപര്‍ക്കു കത്തെഴുതുമ്പോള്‍
അഭിസംബോധന എങ്ങനെയാവണം
തുടക്കമേ പിഴച്ച മട്ടാണ്‌‌
നനഞ്ഞിറങ്ങി; ഇനി കുളിച്ചു കയറുക തന്നെ.

ഒത്തിരി വായിച്ചാ-
ലിത്തിരി എഴുതാമെന്നു കേട്ടു.

എന്താണെഴുതുക?
നോവല്‍, കഥ, മിനിക്കഥ, മൈക്രോ മിനിക്കഥ...
കവിതയായില്ലെങ്കില്‍
തറവാടിയല്ലെന്നു വരില്ലേ?

വൃത്തന്മാരെ പരിചയമില്ലെങ്കിലും
ഒന്നു രണ്ടുപമക്കുള്ള മരുന്ന് കൈയ്യിലുണ്ട്
സാങ്കേതികപദവിന്യാസത്തിനിടെ
പൊതുവിഞ്ജാനം ചേരുംപടി
കാടടച്ചൊരു വെടി
കവിതയൊന്നു റെഡി

ഒരാവൃത്തി വായിച്ചു
പദകഠിനന് മഷിഭാഗ്യ മണം
മടിച്ചില്ല - പത്രാധിപര്‍ക്ക്,
അച്ചടിയന്ത്രമര്‍ദ്ദ്യയോഗ്യമെങ്കില്‍
മര്‍ദ്ദിച്ചവശനാക്കാനപേക്ഷ
മറിച്ചെങ്കില്‍ "ബ്ലോഗിലിടും ങ്ഹാ..." (ആത്മഗതം)

6 comments:

ഏ.ആര്‍. നജീം said...

"ഹത് കൊള്ളാം അപ്പോ പത്രോഫീസിലെ ചവറ്റുകൊട്ടയില്‍ കിടക്കുന്നതും തിരിച്ചയക്കുന്നതുമാണ് ഈ ബ്ലോഗുകളില്‍ എന്നാണൊ ?
അയ്യോ അങ്ങിനെ ഒന്നും കരുതല്ലെ.. നല്ല പുപ്പുലി ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ ഒന്ന് വായിച്ച് നോക്ക് എന്നിട്ട് പറ."

:)

സംഭവം എന്തായാലും കൊള്ളാട്ടോ.

അലി said...

ഇതു പത്രമാപ്പീസില്‍ പോയി തിരിച്ചുവന്നതാണോ

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

G.MANU said...

:)

പ്രിയമുള്ളൊരാള്‍ said...

ഹഹഹാ...ഇതു തിരികെ വന്നതല്ല.
നാളിതുവരെ നോട്ടുബുക്കുകളിലും, നോട്ടീസുകളിലുമൊക്കെയായി എഴുതിക്കൂട്ടിയതില്‍
ഏറിയ പങ്കും വായിച്ചാസ്വദിച്ചത്‌ ചിതലുകളാണ്‌.
ഒന്നുമങ്ങട് അയചു വിടാന്‍ ഒരു ധൈര്യക്കുറവേ...
കുറേശ്ശെ ധൈര്യം വന്നു തുടങ്ങീട്ടുണ്ട്. വഴിയേ നോക്കട്ടെ.
എല്ലാവര്‍ക്കും നന്ദി.